ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിയെ ‌അധിക്ഷേപിച്ച യുട്യൂബര്‍ അറസ്റ്റില്‍.



വനിതാ യുവ നേതാവിനെ സാമൂഹിക മാധ്യമങ്ങളിലൂടെഅധിക്ഷേപിച്ച യൂട്യൂബർ അറസ്റ്റിൽ. മഞ്ചേരി കൂമങ്കുളം തൃക്കാലങ്ങോട് കോഴിത്തല പുള്ളൂർ ഹൗസിൽ രാജൻ ജോസഫിനെ (48) യാണ് അടൂർ പോലീസ് എറണാകുളം കാക്കനാടുനിന്ന് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.


Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top