ചാരങ്കാവിൽ യുവാവിനെ കാട് വെട്ടുന്ന മെഷീൻ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി




മഞ്ചേരി എളങ്കൂർ ചാരങ്കാവിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടൽ സൃഷ്ടിച്ചു. കൊല്ലപ്പെട്ടത് ചാത്തങ്ങോട്ടുപുറം സ്വദേശി നടുവിൽ ചോലയിൽ നിലാണ്ടന്റെ മകൻ പ്രവീൺ (35) ആണ്.


സംഭവവുമായി ബന്ധപ്പെട്ട് ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ചാരങ്കാവ് അങ്ങാടിയിൽ വച്ച് സംഭവം നടന്നത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് മുറിക്കുകയായിരുന്നു എന്നാണ് വിവരം. കഴുത്തിൽ നിന്ന് രക്തം വാർന്ന പ്രവീൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു.


നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പ്രതിയെ പിടികൂടി. സംഭവത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top