സ്കൂളിൻ്റെന്റെ സമ്പൂർണ പോർട്ടലിൽനിന്ന് സ്കൂൾ വിദ്യാർഥികളുടെ വ്യക്തിവിവരങ്ങൾ നീക്കം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എളങ്കൂർ മഞ്ഞപ്പറ്റ എച്ച്ഐഎം ഹൈസ്കൂളിലെ വിദ്യാർഥികളുടെ വിവരങ്ങളാണ് പോർട്ടലിൽ അനധികൃതമായി പ്രവേശിച്ച് ഡിലീറ്റ് ചെയ്തത്. സ്കൂളിലെ മുൻ പ്രധാനാധ്യാപകനെതിരെയാണ് നിലവിലുള്ള പ്രധാനാധ്യാപകന്റെ പരാതി.
രണ്ടു വർഷം മുൻപ് സ്‌കൂൾ വിട്ട ഇയാൾ നിലവിൽ മറ്റൊരു സ്കൂളില് അധ്യാപകനായി ജോലിചെയ്യുകയാണ്.
എസ്എസ്എൽസി വിദ്യാർഥി കൾ ഉൾപ്പെടെ 250 വിദ്യാർഥികളുടെ ഡേറ്റയാണു നശിപ്പിക്കപ്പെട്ടത്. 149 കുട്ടികളുടെ ഡേറ്റ, ഡിലീറ്റ് ഓപ്ഷൻ ഉപയോഗിച്ച് ഒഴിവാക്കുകയും മറ്റുള്ളവരുടേത് തുറക്കാനോ എഡിറ്റ് ചെയ്യാനോ ആകാ ത്തവിധം കൺഫേം ചെയ്‌ത് നിർജീവമാക്കുകയുമായിരുന്നു. ഡേറ്റ ഡിലീറ്റ് ചെയ്യുന്നതിന് കാരണം ബോധിപ്പിക്കേണ്ടിടത്ത് ചില വിദ്യാർഥികൾ മരിച്ചു എന്നും മറ്റു ചിലർ സ്‌ഥലത്തില്ല എന്നുമൊ ക്കെയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബർ 27ന് രാ ത്രിയാണു സംഭവം. ഒക്ടോബർ 31ന് ആയിരുന്നു എസ്എ സ്എൽസി വിദ്യാർഥികളുടെ ഡേറ്റ അപ്ലോഡ് ചെയ്യേണ്ടിയി രുന്നത്. അതിനു 3 ദിവസം മുൻ പാണ് ലോഗിൻ, ഇ മെയിൽ വിവരങ്ങളും പാസ്‌വേഡുമൊക്കെ അറിവുണ്ടായിരുന്ന മുൻ പ്രധാ നാധ്യാപകൻ ഇവ ഉപയോഗിച്ച് വിവരങ്ങൾ നീക്കം ചെയ്തത്. സ്‌കൂൾ അധികൃതർ സൈബർ പൊലീസിനു നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ വിദ്യാ ഭ്യാസ വകുപ്പ് മുഖേന റോൾ ബാക്ക് ഓപ്ഷൻ ഉപയോഗിച്ച് :
എസ്എസ്എൽസിക്കാരുടെ ഡേറ്റ തിരിച്ചെടുത്തു. മറ്റു വിദ്യാർഥികളുടെ കാര്യത്തിൽ തീരുമാന മായില്ലെന്നാണു സൂചന. നില വിൽ ഡേറ്റ തുറക്കാനോ എഡിറ്റ് ചെയ്യാനോ കഴിയാത്ത അവ സ്‌ഥയിലാണ്.
ഐടി ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ കേസ് എടുത്ത്അന്വേഷിക്കുന്നതെന്ന് മഞ്ചേരി ഇൻസ്പെക്ടർ
വി.പ്രതാപ് കുമാർ പറഞ്ഞു.
അധ്യാപകന്റെ ഫോൺ,ലാപ്ടോപ് എന്നിവ പൊലീസ് പരി ശോധിച്ചു.
പൊലീസ് കരുതുന്നത്. സ്‌കൂൾ മാനേജ്മെന്റുമായുള്ള വിരോധമാണ് അധ്യാപകനെ ഇതിനു പ്രേരിപ്പിച്ചതെന്നാണ്
