തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കുക ClTU


 


എളംകൂർ:തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിൽ ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി വെട്ടിപൊളിച്ച റോഡുകളും,മൈലൂത്ത് പുലത്ത്,മൈലൂത്ത് പേ ലേപ്പുറം റോഡുകളുടെയും ശോചനിയാവസ്ഥ പരിഹരിച്ച് ഗതാഗയോഗ്യമാക്കണമെന്നും ജല ജീവൻ മിഷൻ പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും ഓട്ടോ ടാക്സി&ലൈറ്റ് മോട്ടോർ യൂണിയൻ ClTU എളംകൂർ മേഖലാ കമ്മറ്റി ആവിശ്യപ്പെട്ടു.


കൺവൻഷൻ യൂണിയൻ മഞ്ചേരി ഏരിയാ പ്രസിഡന്റ് എം. ജസീർ കുരിക്കൾ ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷാജു മോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ ജോയിൻ സെക്രട്ടറി വി.മുരളീധരൻ,മുസ്തഫ പേലേപ്പുറം,കുഞ്ഞുട്ടൻ എടക്കാട് എന്നിവർ സംസാരിച്ചു.സെക്രട്ടറി നളിനാക്ഷൻ എടക്കാട് സ്വാഗതവും ഷാജി കപ്രാട് നന്ദിയും പറഞ്ഞു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top