രാങ്ങാട്ടൂരിലെ വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കണം
കുറ്റിപ്പുറം : പഞ്ചായത്തിലെ 24 ആം വാർഡ് രാങ്ങാട്ടൂരിലെ വികസനപ്രവർത്തികൾ വേഗത്തിലാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് രാങ്ങാട്ടൂർ യൂണിറ്റ് വാർഷിക കൌൺസിൽ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. റോഡുകളുടെ ശോചനീയാവസ്ഥ ക്ക് പരിഹാരം കാണുക പള്ളിപ്പടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അറ്റ കുറ്റ പണികൾ നടത്തുക , ഹെൽത്ത് സബ് സെന്ററിൽ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തങ്ങൾ എത്രയും പെട്ടെന്ന് ചെയ്ത് തീർക്കണമെന് യോഗം ആവശ്യപ്പെട്ടു . പ്രസിഡന്റ് ഹബീബ് പി വി അധ്യക്ഷത വഹിച്ചു. സർക്കിൾ പ്രസിഡണ്ട് യൂസഫ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. സർക്കിൾ സാരഥികളായ ശുക്കൂർ സഖാഫി , ഹംസ രാങ്ങാട്ടൂർ എന്നിവർ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി .ഹബീബ് , പ്രസിഡണ്ട് , അബ്ദുല്ലകുട്ടിഹാജി , മുസ്തഫ പരപ്പിൽ , വൈസ് പ്രസിഡണ്ട്മാർ , അലി മേലേതിൽ ജന:സെക്രട്ടറി ,,സമദ് പരപ്പിൽ , സിദ്ധീഖ് മേലേതിൽ ,മുഹമ്മദ് അലി കെ കെ , ജോയിന്റ് സെക്രട്ടറിമാർ, മാനു ഹാജി , ഫിനാൻസ് സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു ..അലി മേലേതിൽ സ്വാഗതവും , സമദ് പരപ്പിൽ നന്ദിയും പറഞ്ഞു .
