സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്


 സൗദി എയർലൈൻസ്

വീണ്ടും കരിപ്പൂരിലേക്ക്

റിയാദ് -കോഴിക്കോട് സർവീസ്

ആരംഭിച്ചു


കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസ് വിമാനം തിരിച്ചെത്തുന്നു. ഫെബ്രുവരി ഒന്നു മുതൽ 

റിയാദ് -കോഴിക്കോട് സർവീസ്

സൗദി എയർലൈൻസ് 2015 മാർച്ച് വരെ വലിയ വിമാനവുമായി കോഴിക്കോട് വിമാനത്താവളത്തിൽ സർവീസ് നടത്തിയിരുന്നു. റൺവേ റീ കാർപറ്റിങ്ങിന്റെ പേരിൽ വലിയ വിമാനങ്ങൾക്കു നിരോധനമുണ്ടായതിനെത്തുടർന്നാണു കരിപ്പൂർ വിട്ടത്. പണി പൂർത്തീകരിച്ച ശേഷം 2018 ൽ തിരിച്ചെത്തി. എന്നാൽ, 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് വലിയവിമാനങ്ങൾക്കു നിയന്ത്രണം വന്നതോടെ സൗദി എയർലൈൻസിൻ്റെ സർവീസ് വീണ്ടും നിർത്തി. ഇത്തവണ കരിപ്പൂരിന് അനുയോജ്യമായ ഇടത്തരം വിമാനവുമായാണ് സൗദി എയർലൈൻസ് തിരിച്ചെത്തുന്നത്.

റിയാദിനു പിന്നാലെ ജിദ്ദ സർവീസും ഉണ്ടാകുമെന്നാണ് വിവരം.


#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top