സംസ്കൃത കഥാസമാഹാരം പ്രകാശനം ചെയ്തു

സംസ്കൃത കഥാസമാഹാരം പ്രകാശനം ചെയ്തു

മഞ്ചേരി: വിവിധ സർക്കാർ സ്കൂളുകളിൽ സംസ്കൃത അധ്യാപികയും പിന്നീട് ശ്രീശാസ്താ കോളേജിൽ സംസ്കൃതം പ്രൊഫസറുമായിരുന്ന കെ.എച്ച്.ഉഷപ്രഭ സംസ്കൃതത്തിൽ എഴുതിയ “സത്കഥാം സമർപ്പയാമി” എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറും ഗുരുവായൂർ വേദിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ.പി.നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു. മഞ്ചേരി അഭയവരഹസ്ത ഹാളിൽ നടന്ന പരിപാടിയിൽ ഡോ.ബിന്ദു പുസ്തകം ഏറ്റുവാങ്ങി. റിട്ട.സംസ്കൃത അധ്യാപകൻ എസ്.വി.മോഹനൻ പുസ്തകം പരിചയപ്പെടുത്തി.
സംസ്കൃതത്തിൽ സാമാന്യ പരിജ്ഞാനമുള്ള വിദ്യാർത്ഥികൾക്കുപോലും മനസിലാകുന്ന വിധം ലളിതഭാഷയിൽ രചിച്ചതാണ് 50 കഥകളടങ്ങിയ സമാഹാരം.
ചടങ്ങിൽ കരിക്കാട് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ അനിയൻ പുല്ലൂർ ആദ്ധ്യക്ഷത വഹിച്ചു. ശാസ്താ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എം.ദിനേശൻ ഭട്ടതിരിപ്പാട് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചു. സി.ടി.സുരേശൻ, വി.എം.ശങ്കരനാരായണൻ ഭട്ടതിരിപ്പാട്, സുദർശനൻ, സി.ജയകുമാർ, വേണു, പുരുഷോത്തമൻ എന്നിവർ ആശംസകൾ നേർന്നു. കെ.എച്ച്.ഉഷപ്രഭ മറുപടി പ്രസംഗം നടത്തി. കോളേജ് വിദ്യാർത്ഥി സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു. പുസ്തകം ലഭിക്കുന്നതിന് 9249273364 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പടം
കെ.എച്ച്.ഉഷപ്രഭ സംസ്കൃതത്തിൽ എഴുതിയ “സത്കഥാം സമർപ്പയാമി” എന്ന കഥാസമാഹാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറും ഗുരുവായൂർ വേദിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ.പി.നാരായണൻ നമ്പൂതിരി ഡോ.ബിന്ദുവിന് നൽകി പ്രകാശനം ചെയ്യുന്നു.
Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top