എസ്‌ വൈ എസ്‌ എളങ്കൂർ സർക്കിൾ മനുഷ്യചത്വരം സംഘടിപ്പിച്ചു


 എളങ്കൂർ : അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി മനുഷ്യാവകാശങ്ങളെ കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുന്നുന്നതിന് വേണ്ടി മനുഷ്യ ചത്വരം സംഘടിപ്പിച്ചു. 2026 ജനുവരി 01 മുതൽ 17 വരെ കേരളമുസ്ലിം ജമാഅത്തിന് കീഴിൽ സംഘടിപ്പിക്കുന്ന കേരളയാത്രാ പ്രചരണാർത്ഥം കൂടിയാണ് മനുഷ്യ ചത്വരം സംഘടിപ്പിച്ചത്. സർക്കിൾ സെക്രട്ടറി ലത്തീഫ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരളമുസ്ലിം ജമാഅത്ത് എളങ്കൂർ സർക്കിൾ സംഘടനാകാര്യ സെക്രട്ടറി കമ്മു മുസ്‌ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. എസ്‌ വൈ എസ്‌ മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രവർത്തകസമിതി അംഗം യു ടി എം ശമീർ പുല്ലൂർ വിഷയാവതരണം നടത്തി. മൊയ്തീൻകുട്ടി മുസ്‌ലിയാർ എളങ്കൂർ, സൈനുദ്ധീൻ ലത്വീഫി പാതിരിക്കോട്, ശരീഫ് അഹ്‌സനി എന്നിവർ സംബന്ധിച്ചു. മുഹ്‌സിൻ ബാബു കെ സ്വാഗതവും സ്വാലിഹ് ലത്വീഫി നന്ദിയും പറഞ്ഞു

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top