മുതിർന്ന കോൺഗ്രസ് നേതാവും പൗര പ്രമുഖനുമായ പാഴൂർ മുഹമ്മദ് കുട്ടി സാഹിബ് നിര്യാതനായി

 അന്തരിച്ചു :


 : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , കുറ്റിപ്പുറം സഹകരണ ബാങ്ക് പ്രസിഡണ്ട് ദീർഘകാലം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് , അര നൂറ്റാണ്ടിലേറെക്കാലം പാഴൂർ AMUP സ്കൂൾ മാനേജർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട് : കുറ്റിപ്പുറം ചെമ്പിക്കൽ മാതംകുഴി  മുഹമ്മദ് കുട്ടി  രാഷ്ട്രീയ സാമുഹ്യ  രംഗങ്ങളിൽ പ്രശസ്തനായി പാഴുർ മുഹമ്മദ് കുട്ടി എന്ന് അറിയപ്പെടുകയായിരുന്നു- മാതം കുഴി കുഞ്ഞിബാവ മുസ്ലിയാരുടെയും കുഞ്ഞിബീവിയുടേയും മകനായി 1933 ൽ ജനനം  . ആര്യാടൻ മുഹമ്മദ് . സി ഹരിദാസ് .മംഗലം ഗോപിനാഥ്  തുടങ്ങിയവരോടൊപ്പം രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച് പ്രശസ്തനായ  പാഴൂർ തൊഴിലാളികളെ സംഘടിപ്പിച്ച് ഐ എൻ ടി യു സി രൂപീകരിച്ച് ചെമ്പിക്കൽ മേഖലയിൽ 200 ൽ പരം തൊഴിലാളിക ളുടെ യൂണിയന് രൂപം നൽകി. പാഴൂർ എ എം യു പി സ്കൂൾ മാനാജറായി 50 വർഷം പിന്നിട്ടു.നിലവിൽ പാഴൂർ മഹല്ല് കാരണവരും സർവീസ് ബാങ്ക് ഡയറക്ടറുമാണ് . ഭാര്യമാർ സുലൈഖ പരേതയായ മറിയ കുട്ടി .

മക്കൾ - സുലൈഖ . ഷിഹാബുദീൻ. നഫീസ കുട്ടി (പരേത) റസിയ . ഹുസൈൻ . ആമിന കുട്ടി. മുജീബ് റഹ്മാൻ .മുംതാസ്. ഷൗക്കത്തലി . ഷാനിഫ് .ഷമീമ . മരുമക്കൾ, മുഹമ്മദലി തിരുവേഗപുറ. റുഖിയ . മൊയ്തിൻ കുട്ടി ഹാജി . മരക്കാർ .റാഹില . അബ്ദുറഹിമാൻ . ഉമ്മുകുൽസു . മിസ്രിയ . ബാസില . ജവാദ് . സഹോദരി ഫാത്തിമ്മകുട്ടി ഹജ്ജുമ്മ. ഖബറടക്കം ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ '

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top