ഏറെ നാളായി നമ്മുടെ നാട്ടിലെ കുരുന്നു കുട്ടികൾ നേരിട്ടു കൊണ്ടിരിക്കുന്ന വലിയൊരു ദുരിതത്തിന്
ഇന്ന് വിരാമമായി.
കുറ്റിപ്പുറം പഞ്ചായത്തിലെ ആറാം വാർഡിൽ (ചെല്ലൂർ അത്താണിക്കൽ ) സ്ഥിതി ചെയ്യുന്ന അങ്കണവാടിയിൽ കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങൾക്കുമുള്ള വെള്ളം എത്തിക്കുന്നതിനായി ഒരു മോട്ടറും ബന്ധപ്പെട്ട സൗകര്യങ്ങളും എത്തിച്ചു തരുമോ എന്ന് നമ്മുടെ ടീച്ചർ രണ്ടു വർഷങ്ങൾക്ക് മുമ്പ് ചോദിക്കുകയുണ്ടായി, അന്ന് ഞങ്ങൾ ടീച്ചറോട് പറഞ്ഞു അതിനായി നിങ്ങൾ പഞ്ചായത്തിനെയും മെമ്പറെയുമാണ് സമീപിക്കേണ്ടത് എന്ന്. അതുപോലെ ടീച്ചർ ഒരുപാട് വ്യക്തികളോട് ഈ ആവശ്യങ്ങൾ ഉണർത്തിയിട്ടുമുണ്ട്. എന്നാൽ പഞ്ചായത്തിന്റെയും വാർഡ് മെമ്പറിന്റെയും അനാസ്ഥ കാരണം നാളിതു വരെയായിട്ടും അതിനൊരു പരിഹാരം ഉണ്ടായിട്ടില്ല.
അവിടുന്ന് വർഷങ്ങൾക് ശേഷം ഇന്നും ടീച്ചർ അതേ ആവശ്യവുമായി ഞങ്ങളെ സമീപ്പിച്ചപ്പോൾ ടീച്ചറുടെ നിസ്സഹായാവസ്ഥ തള്ളിക്കളയാൻ തോന്നിയില്ല. ഒരു പക്ഷെ അർഹതപ്പെട്ട അവകാശങ്ങൾ ഇരന്നു വാങ്ങേണ്ടതല്ലല്ലോ എന്ന് ടീച്ചർ മനസ്സിലാക്കിയിരിക്കണം. ടീച്ചറുടെ ആവശ്യം നിറവേറ്റാൻ വേണ്ടി ഞങ്ങൾ ആറങ്ക
സുഹൃത്തുക്കൾ കൈകോർത്തു. അത് ഇന്ന് ഭംഗിയായി നിറവേറ്റാനും സാധിച്ചു.
ജനങ്ങളുടെ അറിവിലേക്കായി
അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണം, നവീകരണം, അറ്റകുറ്റ പണികൾ, വൈദ്യുതി, വെള്ളം, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം അതാത് പഞ്ചായത്തുകൾക്കാണ്.
മുകളിൽ പറഞ്ഞ ആവശ്യം നമ്മുടെ പഞ്ചായത്തിൽ അറിയിച്ചെങ്കിലും വർഷങ്ങളായി അതിനൊരു പരിഹാരം കാണാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
ഈ ആവശ്യം അറിയിച്ച ഉടനെ ഏറ്റെടുത്തു ചെയ്യാൻ മനസ്സ് കാണിച്ച പ്രവാസികൾ ഉൾപ്പെടെയുള്ള 6 അംഗ സുഹൃത്തുക്കൾക്കും അതുപോലെ നമ്മുടെ കുരുന്നുകൾക്ക് വെള്ളം സ്ഥിരമായി അനുവദിക്കുന്ന മേയ്യാട്ട് കുടുംബത്തിനോടും ഈ അവസരത്തിൽ ഹൃദ്യ മായ നന്ദി അറിയിക്കുന്നു.
