CPIM ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസിൻ്റെ വീട്ടിൽ നിന്നും കൊണ്ട് വന്നതല്ല ഇടുക്കി ഗവ. നഴ്സിംഗ് കോളേജ്. പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി പണികഴിപ്പിച്ച നഴ്സിംഗ് കോളേജ് അടച്ചുപൂട്ടാൻ താൻ ഒന്നുകൂടി ജനിക്കണം എന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അസ് ലം ഓലിക്കൻ, SFI ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നിലപാട് ഇതുതന്നെയാണോ എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി ജില്ലാ സെക്രട്ടറിയുടെ നിലപാട് - "വേണേൽ പഠിച്ചാൽ മതി - പാർട്ടി കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും പാർട്ടിക്ക് അറിയാം"
മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം നൽകിയ പൈനാവിലുള്ള ഹോസ്റ്റൽ എവിടെപ്പോയി എന്ന ചോദ്യവും ഉയർത്തി സമരം ചെയ്ത വിദ്യാർത്ഥികളോട് സംസാരിക്കേണ്ടത് കളക്ടർ ആയിരിക്കെ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിൻ്റെ ഓഫീസിലിരുന്നാണോ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നതിന് ഉത്തരം കെഎസ്‌യു പറയിക്കും.
വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഹോസ്റ്റൽ അധികാരികൾ ഉപയോഗിക്കുന്നതായി പരാതിയുണ്ട്, ഈ വിഷയത്തിൽ സി വി വർഗീസ് വിദ്യാർത്ഥികളോട് പറഞ്ഞ നിലപാടിൽ ഒന്ന് ഇതാണ് "ഞങ്ങൾ ഒരുക്കിത്തരുന്ന താമസസൗകര്യത്തിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ നഴ്സിംഗ് കോളേജ് പാർട്ടിക്കാർ വേണ്ടെന്ന് വെക്കും" വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിച്ച പി ടി എ പ്രതിനിധിയോട് സി വി വർഗീസ് "എന്നെപ്പറ്റി ശരിക്കും അറിയാമോ" എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ജില്ലയിലെ മറ്റ് നിരവധി വിദ്യാഭ്യാസ പദ്ധതികൾ ഇന്നും മുടങ്ങിക്കിടക്കുന്നതിന് ഉത്തരവാദി പാർട്ടിയും പാർട്ടി നേതാക്കളും തന്നെയാണ് എന്ന് ഇതിലൂടെ വ്യക്തമാണ് എന്നും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അസ്‌ലം പറഞ്ഞു
