ചാവക്കാട് സ്വദേശി യുവാവിന്റെ ഭീഷണിപ്പെടുത്തലിനെ തുടർന്നു ബെംഗളുരുവിൽ 19 കാരി ജീവനൊടുക്കി.





  മലയാളി യുവാവിന്റെ ഭീഷണിപ്പെടുത്തലിനെ തുടർന്നു ബെംഗളുരുവിൽ 19 കാരിയായ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. പി.ജി രണ്ടാം വർഷ വിദ്യാർഥിയായ കുടക് സ്വദേശി സന പർവീൺ ആണ് മരിച്ചത്...


മരിക്കുന്നതിനു തൊട്ടു മുൻപ് സീനിയറായി കോളേജിൽ പഠിച്ചിരുന്ന ചാവക്കാട് സ്വദേശി റഫാസ് ഭീഷണി പെടുത്തുന്നതായി വീട്ടുകാരെ വിളിച്ച് സന അറിയിച്ചിരുന്നു. പ്രണയാഭ്യർഥന തള്ളിയതിനെ തുടർന്നു റഫാസ് സനയെ നിരന്തരം പിന്തുടർന്നു ഭീഷണിപ്പെടുത്തിയിരുന്നു. സനയുടെ കുടുംബത്തിന്റെ പരാതിയിൽ കോളേജ് അധികൃതർ നേരത്തെ റഫാസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. എന്നാൽ ഭീഷണി തുടർന്നതോടെയാണ് ഈ കടുംകെെ എന്നാണ് കുടുംബത്തിന്റെ പരാതി...


ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top