കടകശ്ശേരി മേഖലാ കോൺഗ്രസ് കമ്മിറ്റി ഗൃഹ സന്ദർശനത്തിന് തുടക്കം .തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കളുടെ ഗൃഹ സന്ദർശനം തുടക്കം ,തവനൂർ പഞ്ചായത്തിലെ കടകശ്ശേരി മേഖലയിൽ ഗ്രഹസന്ദർശനത്തിന് തുടക്കും കുറിച്ചു .എല്ലാ ബൂത്തുകളിലും ഗൃഹ സന്ദർശനം നടത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങനാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശം .സംസ്ഥാന സർക്കാരിനെതിരെയുള്ള കുറ്റപത്രം കൈമാറുകയും പാർട്ടി ഫണ്ട് ശേഖരിക്കുകയും ചെയ്യും .തവനൂർ പഞ്ചായത്തിലെ കടകശ്ശേരിയിൻ നിന്നും പി .മജിദ് ഹാജിയിൻ നിന്നും പ്രസിഡൻ്റ് എരഞ്ഞിക്കൽ ബഷീർ ഫണ്ട് ശേഖരിച്ച് ഉത്ഘാടനം നിർവ്വഹിച്ചു . മുതിർന്ന കോൺഗ്രസ് നേതാവ് വലിയ പീടിയേക്കൽ , അഷറഫ് ,പ്രജോഷ് ,മുസ്തഫ കടകശ്ശേരി, യാഹുട്ടി എം ,പ്രവാസി കോൺഗ്രസ്സ് നേതാവ് പ്രസൂൺ എന്നിവർ പ്രസംഗിച്ചു.
