കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത ഇരുപത്തിനാല് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജി എച്ച് എസ് എസ് സ്കൂളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുതിർന്ന അംഗമായ പിലാത്തേതിൽ സുലൈമാൻ ഹാജിയാണ് ആദ്യ സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു . റിട്ടേണിംഗ് ഓഫീസർ അരവിന്ദാക്ഷൻ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.
