എളങ്കൂർ: "സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം" എന്ന പ്രമേയത്തിൽ നടന്നു വരുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി എളങ്കൂർ റെയ്ഞ്ച് എസ്. കെ. എസ്. ബി. വി യുടെ നേതൃത്വത്തിൽ ഇശ്ഖ് മജ്ലിസ് കൽപ്പുറം ഖുവ്വത്തുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയിൽ സംഘടിപ്പിച്ചു. എസ്. കെ. എസ്. ബി. വി വിദ്യാർത്ഥികളുടെ മൗലിദ് പാരായണവും മദ്ഹുന്നബി ഗാനങ്ങളും നടന്നു.
ഇബ്രാഹിം ഫൈസി പള്ളിപ്പുറം, ചെയർമാൻ സി.പി ഉഖൈൽ അശ്അരി കൽപ്പുറം, അലവി ബദ്‌രി ആനക്കയം, യൂണിറ്റ് സെക്രട്ടറി ടി. മുഹമ്മദ് ശിബിൻ, ട്രഷറർ പി. മുഹമ്മദ് ഷിദിൽ എന്നിവർ സംബന്ധിച്ചു.
