എരിയുന്ന ഗസ്സക്ക് വേണ്ടി നീറുന്ന മനസ്സുമായി ലോകം മുഴുവൻ കേഴുമ്പോഴും പാവം പിഞ്ചുമക്കളെയും,
സഹോദരിമാരെയും കൊന്നൊടുക്കുന്ന ഇസ്രായേൽ വംശഹത്യക്കും,ഭീകരതക്കും എതിരെ തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും, ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിജീഷ് എളങ്കൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വല്ലാഞ്ചി ഹുസൈൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ലുക്ക്മാൻ, സത്യപാലൻ,സലിം , ലത്തീഫ് ,പ്രീതി,ഹലീമ, നസീർ പി,സുരേഷ് കുമാർ, ആനന്ദ് കുമാർ, കൊമ്പൻ നാണി,മജീദ് പാലക്കൽ, സുരേഷ് ബാബു ,സലിം , കെ സിദ്ദിഖ്, ശിഹാബ്, സനിൽ ,അജ്മൽ കെ, കുട്ടിമാൻ ,യൂസഫ് ടി, അലി അക്ബർ ,ഉണ്ണികൃഷ്ണൻ, നിതിൻ ,അനസ് ജിക്കു, അബ്ദുള്ള, മുജീബ് കെ പി ,മുസ്ഫിര്‍, ഗോവിന്ദൻകുട്ടി ,രാംദാസ് കെ കെ നാസർ, യുകെ മഞ്ജുഷ, സീനരാജൻ, സിമിലി കാരയിൽ തുടങ്ങിയവർ നേതൃത്വം നൽകി
