കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു.

File Photo
 കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീറ പറതൊടി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി വേലായുധൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ

സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ,
റമീന കെ.വി, ഫസീന അഹമ്മദ്കുട്ടി, പരപ്പാര സിദ്ദീഖ് , കെ.ടി സിദ്ദീഖ് , സി.കെ. ജയകുമാർ , കല്ലിങ്ങൽ മൊയ്തീൻകുട്ടി മാസ്റ്റർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി , വി.കെ. രാജേന്ദ്രൻ ,വി.പി അബ്ദുറഹിമാൻ മാസ്റ്റർ , വി അരവിന്ദാക്ഷൻ മാസ്റ്റർ ,സി.വി മുസ്തഫ ,  ഓവർ സിയർ ആർ. രാജീവ്എന്നിവർ പ്രസംഗിച്ചു.വിവിധ ഉപഹാര സമർപ്പണങ്ങളും നടന്നു.ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ , രാഷ്ട്രീയ , സാമൂഹ്യ രംഗത്തെ വിവിധ പ്രതിനിധികൾ പങ്കെടുത്തു.

പകരനെല്ലൂരിൽ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള അരയേക്കറോളം വരുന്ന സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്.


#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top