എടരിക്കോട് മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ; എളങ്കൂർ സ്വദേശിയും


 എടരിക്കോട് മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ;

എടരിക്കോട് കാറിൽ കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.

മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന സ്വദേശി  ഷാനിൽ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന പതിനേഴുകാരിയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.24 ഗ്രാം മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു.


ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൽപകഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ കുടുങ്ങുന്നത്. തുടർന്ന് കാറിൽ നടത്തിയ വിശദമായ തിരച്ചിലിലാണ് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെടുത്തത്.


അറസ്റ്റ് രേഖപ്പെടുത്തിയ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും മുൻകാല ഇടപാടുകളെക്കുറിച്ചും കൽപകഞ്ചേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


https://chat.whatsapp.com/BA9o7L8eDOB1QQSzpxZixS

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top