കൊണ്ടോട്ടിയിലൂടെ യാത്ര ചെയ്തിട്ടുണ്ടോ? എന്നാൽ റോഡും തോടും ഒരുമിച്ച് കാണാം
കൊണ്ടോട്ടിയിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. ഗെയിൽ (GAIL) പൈപ്പ്‌ലൈൻ പ്രവൃത്തികൾ കാരണം രൂപപ്പെട്ട വൻ കുഴികളും ഗതാഗതക്കുരുക്കും താണ്ടി വേണം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ.
"ഇത് പ്രമുഖമായ പാലക്കാട്-കോഴിക്കോട് പാത തന്നെയാണോ?" എന്ന് ചിന്തിച്ച് പോവും.
യാത്രക്കാരെ അത്ഭുതപ്പെടുന്ന രീതിയിലാണ് റോഡിന്റെ അവസ്ഥ. കോഴിക്കോട് വിമാനത്താവളത്തിലേക്കും മെഡിക്കൽ കോളേജിലേക്കും രോഗികളുമായി പാഞ്ഞുപോകുന്ന ആംബുലൻസുകൾ പോലും മണിക്കൂറുകളോളം ഈ ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവു കാഴ്ചയാവുന്നു. തുടർച്ചയായി പെയ്യുന്ന മഴകൂടിയായതോടെ കൊണ്ടോട്ടി വഴിയുള്ള യാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. അധികൃതരുടെ അടിയന്തര ഇടപെടൽ അനിവാര്യമാണ്!
