തൃക്കലങ്ങോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ എളങ്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈറ്റ് ഗാർഡിന്റെ പ്രവർത്തനോദ്ഘാടനം മുസ്‌ലിം ലീഗ് മഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് ഇ.ടി. മോയിൻകുട്ടി നിർവഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ നടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രവും പരിസര പ്രദേശങ്ങളും സമ്പൂർണ്ണമായി ശുചീകരിച്ചു.
