തിരൂരുകാർക്കൊരു ഭാഗ്യമുണ്ട്. ഇവിടുത്തുകാരായ മൂന്നു പേർ കഴിഞ്ഞ നിയമസഭയിലെ പോലെ ഈ നിയമസഭയിലും അംഗങ്ങളായി ഉണ്ട് .
കഴിഞ്ഞതവണ എൻ ഷംസുദ്ദീൻ, കുറുക്കോളി മൊയ്തീൻ, വി അബ്ദുറഹിമാൻ എന്നിവരായിരുന്നു തിരൂർ മണ്ഡലം സ്വദേശികളായി യഥാക്രമം മണ്ണാർക്കാട്, തിരൂർ, താനൂർ എന്നീ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ വി അബ്ദുറഹിമാൻ തിരൂരിൽ പരാജയപ്പെട്ടപ്പോൾ കോഴിക്കോട് രണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഫൈസൽ ബാബു ആ വിടവ് നികത്തി.
മണ്ണാർക്കാട് നിയുക്ത എം.എൽ.എ. അഡ്വ. എൻ. ഷംസുദ്ദീൻ തിരൂർ പറവണ്ണ സ്വദേശിയാണ്. നിലവിലെ തിരൂരിലെ നിയുക്ത എം.എൽ.എ. കുറുക്കോളി മൊയ്തീൻ തിരൂർ മണ്ഡലത്തിലെ വളവന്നൂർ സ്വദേശിയും കോഴിക്കോട് രണ്ടിലെ നിയുക്ത എം.എൽ.എ. അഡ്വ. ഫൈസൽ ബാബു തിരൂരിനടുത്ത് കല്പകഞ്ചേരി സ്വദേശിയുമാണ്.
ഇനി അറിയാനുള്ളത് തിരൂരിൽ നിന്നും രണ്ട് മന്ത്രിമാർ ഉണ്ടാകുമോ എന്നുള്ളതാണ് ?. പാലക്കാട് ജില്ലയിൽ നിന്നുള്ള ഏക മുസ്ലിം ലീഗ് എംഎൽഎ എന്ന നിലക്ക് എൻ ഷംസുദ്ദീനും, സീനിയോറിറ്റി പരിഗണിച്ച് തിരൂരിൽ നിന്നും കുറുക്കോളി മൊയ്തീനും മന്ത്രിമാരാവുകയാണെങ്കിൽ തിരൂർ മണ്ഡലത്തിൽ നിന്നും ചരിത്രത്തിൽ ആദ്യമായി രണ്ട് മന്ത്രിമാർ ഉണ്ടാകും
.
