നൂറ് സീറ്റിൽ അധികം നേടി കേരളത്തിൽ യുഡിഎഫ് തിരിച്ചു വരും. ഇമ്രാൻ പ്രതാപ് ഗാർഹി. എം പി


 


 കുറ്റിപ്പുറം:  നൂറ് സീറ്റിൽ അധികം നേടി ഐക്യ ജനാധിപത്യ മുന്നണി കേരളത്തിൽ അധികാരത്തിലേക്ക് വരുമെന്ന് ഇമ്രാൻ പ്രതാപ് ധർഹി എംപി പറഞ്ഞു കോട്ടക്കൽ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഇമ്രാൻ പ്രതാപ് ഗാർഹി.


പിണറായി മോഡി കൂട്ടുകെട്ടാണ് കേരളത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. ഉയർന്ന ജനാധിപത്യ ബോധമുള്ള മലയാളികൾ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 കേവലം ഒരു രാഷ്ട്രീയക്കാരന് വേണ്ടിയല്ല ഞാൻ വോട്ട് അഭ്യർത്ഥിക്കുന്നത്. മറിച്ച് ഉയർന്ന വിദ്യാഭ്യാസവും നേതൃശേഷിയുമുള്ള ഒരു അക്കാദമിഷ്യന് വേണ്ടിയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ വോട്ടഭ്യർത്ഥിക്കുന്നതെന്നുത്.

കോട്ടക്കൽ നിയോജക മണ്ഡലത്തിൽ ആബിദ് ഹുസൈൻ തങ്ങളെ സ്ഥാനാർത്ഥിയായി ലഭിച്ചത് മണ്ഡലത്തിലെ വോട്ടർമാരുടെ സൗഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 മുസ്ലിം യൂത്ത് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി, സഫ്രാസ് അഹമ്മദ്, എംഎസ്എഫ് ദേശീയ പ്രസിഡന്റ്‌ വിപി അഹമ്മദ് സാജു, മണ്ഡലം യുഡിഎഫ് ചെയർമാൻ വി മധുസൂദനൻ, കൺവീനർ സലാം വളാഞ്ചേരി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ എം ഗഫൂർ, എം വി ആസാദ്‌ അജയൻ,കൈപ്പള്ളി അബ്ദുള്ളക്കുട്ടി,അഡ്വക്കറ്റ് മുജീബ് കൊളക്കാട്,ഉമ്മർ ഗുരുക്കൾ ആലിബാപ്പു,വസീമ വേളേരി, വിനു പുല്ലാനൂർ, കടക്കാടൻ ഷൗക്കത്തലി, എൻ . കെ. ഹഫ്‌സൽ റഹ്‌മാൻ

 വി എ വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top