തവനൂരിൽ തരംഗമായി കെ ടി ജലീൽ; കാലടിയിലും കരുത്തു കാട്ടി പര്യടനം




തവനൂർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ തരംഗമാവുന്നു. കാലടി പഞ്ചായത്തിലും കരുത്തു കാട്ടിയ പര്യടനവുമായി കെ ടി ജലീൽ നിറഞ്ഞു നിൽക്കുന്നു. 

തവനൂർ, കാലടി പഞ്ചായത്തുകളിൽ നടന്ന പര്യടനം സ്ഥാനാർത്ഥിയെ മണ്ഡലം ഏറ്റെടുത്തതിന്റെ തെളിവായിരുന്നു. നാടിന് സുപരിചിതനായ കെ ടി ജലീലിനെ ഓരോ സ്വീകരണ കേന്ദ്രത്തിലും ആവേശപൂർവ്വാണ് നാട്ടുകാർ വരവേറ്റത്. 

രാവിലെ 8.30 ന് തവനൂർ പഞ്ചായത്തിലെ കടകശ്ശേരി തെക്കുംപുറത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. 

അമ്മയത്ത്, അന്ത്യാളം പറമ്പ്, തവനൂർ കടവ്, മുരടാവിൽപടവ്, തെക്കുംമുറി, നെല്ലിക്കപ്പുഴ, ഈ യു ജി, തൃപ്പാലൂർ ലക്ഷംവീട്, അതളൂർ പാറ, അതളൂർ ജങ്ഷൻ, നാലു സെന്റ് എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് മുമ്പുള്ള സ്വീകരണ കേന്ദ്രങ്ങൾ. 

ഉച്ചക്ക് ശേഷം 3 മണിക്ക് കാലടി പഞ്ചായത്തിലെ പമ്പ് ഹൗസിൽ നിന്നും പര്യടനം പുനരാരംഭിച്ചു. തുടർന്ന് കൊടപ്പറ്റ, പോത്തനൂർ, നെല്ലാക്കര, തണ്ടലം, പറപ്പുറം, മാങ്ങാട്ടൂർ, കുണ്ടയാർ, മൂർച്ചിറ, ചാലപ്പുറം, പള്ളിപ്പടി, പൂച്ചാംകുന്ന്, കണ്ടനകം, കോലത്ര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി 9 മണിയോടെ അണ്ണക്കമ്പാട് സമാപിച്ചു. സി പി ഐ എം എടപ്പാൾ ഏരിയ കമ്മറ്റി അംഗം അഡ്വ എം ബി ഫൈസൽ, ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം തേജനന്ദ, ഡി വൈ എഫ് ഐ ഏരിയ സെക്രട്ടറിമാരായ രോഹിത്, അക്ഷയ്, ഡി വൈ എഫ് ഐ തവനൂർ ബ്ലോക്ക്‌ ട്രഷറർ തുഫൈൽ, സി പി ഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റി അംഗം ജംഷീദലി, സി പി ഐ എം പുറത്തൂർ ലോക്കൽ കമ്മറ്റി അംഗം ഉമ്മർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളിൽ പര്യടനം നടക്കും. രാവിലെ 8 മണിക്ക് ചമ്രവട്ടത്ത് നിന്നും ആരംഭിച്ച് വൈകുന്നേരം 8 മണിക്ക് അണ്ണശ്ശേരിയിൽ സമാപിക്കും. 


Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top