മഞ്ചേരി: ചിദാനന്ദപുരി സ്വാമി ആചാര്യനായി ഫിബ്രുവരി 20, 21, 22 തിയ്യതികളിൽ മഞ്ചേരി വായ്പാറപ്പടി ഹിൽട്ടൺ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സനാതനം 2026 ൻ്റെ ഭാഗമായി എട്ടിയോട്ട് അഭയവര ഹസ്ത ട്രസ്റ്റ് ഹാളിൽ നടന്ന ആദ്ധ്യാത്മിക സംഘടനകളുടെ യോഗം ചിന്മയ വിദ്യാലയ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ക്യാപ്റ്റൻ പി.വേലായുധൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സായി വിനോദ് (സത്യസായി സേവാസമിതി), രമണി.പി (ബ്രഹ്മകുമാരീസ്), പി.ജി.ഉഷ (ആർട് ഓഫ് ലിവിംഗ്), മനോജ് കുമാർ (ഇഷ ഫൗണ്ടേഷൻ), സാവിത്രി ടീച്ചർ (മാതാ അമൃതാനന്ദമയീ മഠം), എം.നന്ദകുമാർ (ചിന്മയ മിഷൻ), പി.രാധാകൃഷ്ണൻ (അയ്യപ്പ സേവാസമാജം), സി.ടി.സുരേശൻ (ഹാർട്ട്ഫുൾനെസ്സ്), അഡ്വ.ടി.സുഭാഷ് (കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ), കെ.കെ.ജനാർദ്ദനൻ (ക്ഷേത്ര പരിപാലന സമിതി) എന്നിവർ സംസാരിച്ചു.
ഫെബ്രുവരി 20 ന് രാവിലെ 9.30ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം പുരോഹിതൻ
സുബ്രഹ്മണ്യ അഡിഗ ഉദ്ഘാടനം നിർവ്വഹിക്കും.
കഴിഞ്ഞ നാലു വർഷമായി നടന്നുവരുന്ന സനാതനം പരിപാടി, മഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ആധ്യാത്മിക, സാംസ്കാരിക സംഘടനകളുടെ സാന്നിധ്യത്തിലാണ് നടന്നു വരുന്നത്.
പടം
മഞ്ചേരിയിൽ നടക്കുന്ന സനാതനം 2026 ൻ്റെ ഭാഗമായി നടന്ന ആദ്ധ്യാത്മിക സംഘടനകളുടെ യോഗം ചിന്മയ വിദ്യാലയ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
