വല്ലാഞ്ചിറ അബ്‌ദുൾ മജീദ് മഞ്ചേരി നഗരസഭ ചെയർമാനാകും..


 മഞ്ചേരി നഗരസഭയിൽ നിയുക്ത ചെയർമാനെയും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരെയും പ്രഖ്യാപിച്ച് മുസ്ലിം ലീഗ്.വൈസ് ചെയർമാനായി ബീന ജോസഫിനെ തിരഞ്ഞെടുത്തു


വല്ലാഞ്ചിറ അബ്‌ദുൽമജീദാവും ചെയർമാൻ. ചെട്ടിയങ്ങാടിയിൽ നിന്ന് ജയിച്ച കെ.പി.ഉമ്മർ, മംഗലശ്ശേരിയിൽ നിന്ന് ജയിച്ച വല്ലാഞ്ചിറ സക്കീർ, ചാലുക്കുളത്തു നിന്ന് ജയിച്ച എം.വി.അബൂബക്കർ, ഉള്ളാടംകുന്നിൽ നിന്ന് ജയിച്ച റിസ്വാന സാദിഖ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. മുസ്ലീം ലീഗ് കൗൺസിൽ പാർട്ടി ലീഡറായി ഹുസൈൻ പുല്ലഞ്ചേരിയും കൗൺസിൽ പാർട്ടി സെക്രട്ടറിയായി എം.എ. റഷീദും കൗൺസിൽ പാർട്ടി വിപ്പ് ആയി അഡ്വ.എ.പി. ഇസ്‌മായിലും തിരഞ്ഞെടുക്കപ്പെട്ടു.


മഞ്ചേരി നഗരസഭയുടെ വൈസ് ചെയർമാനായി അഡ്വ.ബീന ജോസഫിനെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. പാർലമെന്ററി പാർട്ടി ലീഡറായി വി.പി. ഫിറോസിനെയും തീരുമാനിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിന് കത്ത് നൽകിയിട്ടുണ്ടെന്നും ലഭിക്കുന്ന മുറക്ക് ആളെ തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top