അഞ്ചുവർഷത്തെ ഓണറേറിയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും




തൃക്കലങ്ങോട്: വാർഡ് മെമ്പർ എന്ന നിലയിൽ ലഭിക്കുന്ന അഞ്ചുവർഷത്തെ ഓണറേറിയം വാർഡിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തൃക്കലങ്ങോട് പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെപി അർമിയാഹ്മാസ്റ്റർ .


അത് തൻറെ വാർഡിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമെന്ന് 

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം നടന്ന udf കൺവെൻഷനിൽ തന്നെ  പ്രഖ്യാപിച്ചിരുന്നു.


നേരത്തെ തന്നെ 

ആനക്കോട്ടപ്പുറം പ്രദേശത്ത് 

സി എച്ച് സെൻറർ സ്ഥാപിക്കുകയും 

അതുവഴി ധാരാളം 

പാവപ്പെട്ടവർക്കും 

രോഗികൾക്കും ഉപകാരം ആവുന്ന രീതിയിലുള്ള 

വിവിധ പ്രവർത്തനങ്ങൾ 

നടത്തിയിരുന്നു,

അതിൻ്റെ   സെക്രട്ടറിയായിരുന്നു

അർമീയാഹ് മാസ്റ്ററർ.

വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി,പഞ്ചായത്ത് സെക്രട്ടറി തുടങ്ങി പദവികളും വഹിച്ചിട്ടുണ്ട്


വിവിധ സ്കൂളുകളിൽ 

അധ്യാപന ജോലി 

നിർവഹിച്ച് 

അദ്ദേഹം 

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും 

 നേടി 

കേന്ദ്രസർക്കാരിനെ തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള ജെഎസ്എസ്സിന്റെ 

റിസോഴ്സ് പേഴ്സണായും 

 പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മലപ്പുറം ജില്ലാ മിഷന്റെ കീഴിൽ കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി വണ്ടൂർ ബ്ലോക്കിൽ നടത്തിവരുന്നു വനിതകൾക്ക് തൊഴിൽ നൽകുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്

നേരത്തെ 

മാലിദ്വീപിൽ 

അധ്യാപകനായും വകുപ്പ് മേധാവിയായും 

സേവനമനുഷ്ഠിച്ചിരുന്നു. 

8 ൽ അധികം രാജ്യങ്ങൾ സന്ദർശിച്ച

മാസ്റ്ററുടെ വാർഡിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള

വ്യത്യസ്തമായ 

കാഴ്ചപ്പാടും 

വലിയ പ്രതീക്ഷയോടെയാണ് 

ജനങ്ങൾ നോക്കിക്കാണുന്നത്,


നേരത്തെ എൽഡിഎഫ് കുത്തകയായിരുന്നു 

ആനക്കോട്ടുപുറം

വാർഡിൽ അട്ടിമറിയിലൂടെയാണ് 2020 ഷിഫാന ബഷീർ കൊടി പാറിച്ചിരുന്നത്.

വാർഡ് വിവജനത്തിന്റെ പേരിൽ യുഡിഎഫ് പ്രവർത്തകരുടെ 

വീടുകൾ ഉൾപ്പെടുന്ന ഭാഗങ്ങളിലെ 250 വോട്ടുകൾ ഉൾപ്പെടുന്ന ഒരു ഭാഗം ഇവിടെ 24ാം വാർഡിലേക്ക് മാറ്റി പ്രത്യേകം ബൂത്ത് ഒരുക്കി കൈപ്പടിയിൽ ഒതുക്കാമെന്ന പ്രതീക്ഷയിൽ ആയിരുന്നു സിപിഎം.

263 വോട്ടിന്റെ 

മിന്നുന്ന വിജയമാണ് 

മാസ്റ്റർ നേടിയത്.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top