എളങ്കൂർ: സമസ്ത കേരള സുന്നി ബാല വേദിയുടെ എളങ്കൂർ റെയ്ഞ്ച് തല കൗൺസിൽ മീറ്റ് കൂമംങ്കുളം ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയിൽ സംഘടിപ്പിച്ചു.
മഹല്ല് ഖത്തീബ് & മുദരിസ് ശാഫി ഫൈസി മുടിക്കോട് ഉദ്ഘാടനം ചെയ്തു. സമസ്ത മുദരിബ് മുഹമ്മദ് നൗഫൽ സൈനി കട്ടുപ്പാറ "ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ" എന്ന വിഷയമവതരിപ്പിച്ചു. റെയ്ഞ്ച് സെക്രട്ടറി അനീസ് മുസ്‌ലിയാർ വെസ്റ്റ് മഞ്ഞപ്പറ്റ അദ്ധ്യക്ഷനായി. അസൈനാർ ഫൈസി കല്ലേൻതോട് പ്രാരംഭ പ്രാർത്ഥന നടത്തി.
മുഹമ്മദ് മുസ്‌ലിയാർ പാതിരിക്കോട്, മുസ്തഫ ദാരിമി നിരന്നപറമ്പ്, ഹുസൈൻ ഫൈസി കൂമംങ്കുളം, ഇസ്മഈൽ മുസ്‌ലിയാർ മരത്താണി, മിഖ്ദാദ് ദാരിമി വെസ്റ്റ് മഞ്ഞപ്പറ്റ, അബ്ദു റഹിമാൻ ബദ്‌രി കൂമംങ്കുളം, നസീർ മുസ്‌ലിയാർ പുളിയംപറമ്പ്, കെ.സി ലത്വീഫ് എന്നിവർ സംബന്ധിച്ചു. ഉഖൈൽ അശ്അരി എളങ്കൂർ സ്വാഗതവും മുബഷിർ ഫൈസി കരിഞ്ചീരിയാൽ നന്ദിയും പറഞ്ഞു.
ആസ്വാദന സെഷനിൽ വിദ്യാർഥികൾ ഇസ്‌ലാമിക പരിപാടികൾ അവതരിപ്പിച്ചു. സമസ്ത മുദരിബ് മുഹമ്മദ് നൗഫൽ സൈനി കട്ടുപ്പാറ സ്നേഹോപഹാരം നൽകി. പ്രസ്തുത പരിപാടിയിലേക്ക് സ്വാദിഷ്ടമായ ചായയും പലഹാരങ്ങളും സ്പോൺസർ നൽകിയ മഹല്ല് പ്രസിഡന്റ് കെ.സി ഹാജിക്കും കുടംബത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി മൂന്ന് സ്വലാത്ത് ചൊല്ലി അവസാനിപ്പിച്ചു. വിവിധ മദ്റസകളിൽ നിന്നുമായി 87 എസ്. കെ. എസ്. ബി. വി റെയിഞ്ച് കൗൺസിൽ അംഗങ്ങളും 13 ഓളം യൂണിറ്റ് കൺവീനർമാരും പങ്കെടുത്തു.
