തൃക്കലങ്ങോട് : തൃക്കലങ്ങോട് മാനവേദൻ യുപി സ്കൂളിലെ നവീകരി ച്ച ഐടിലാബ് വിദ്യാർത്ഥികൾ ക്ക് സമർപ്പിച്ചു. അഡ്വ. യു എ ലത്തീഫ് എംഎൽഎ ഉദ്ഘാട നം ചെയ്തു. സ്കൂൾ കലോത്സവം കലൈ - പെരുമ-2025 യുടെ ഉദ്ഘാടനവും എംഎൽഎ നിർ ഹിച്ചു. സ്കൂളിലെ അധ്യാപിക യായിരുന്ന ജംഷീനയുടെ സ്മര ണാർത്ഥമാണ് ഐടി ലാബ് നവീകരിച്ചത്. ടീച്ചറുടെ ഓർമ്മ ക്കായി ഭാരത് സ്കൗഡ് ആൻ ഡ് ഗൈഡ് യൂനിറ്റ് വാങ്ങിയ പ്രസംഗ പീഢവും ചടങ്ങിൽ കൈമാറി. വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ച പ്പെട്ട സൗകര്യം ഏർപ്പെടുത്തുന്നതിനായാണ് ഐ ടി ലാബ് നവീകരിച്ചത്. കൂടുതൽ കമ്പ്യൂട്ടറുകൾ ഒരുക്കിയതും എ സി സ്ഥാപിച്ചതും വിദ്യാർത്ഥികൾക്കും ആശ്വാസമായി.
