രാങ്ങാട്ടൂർ മർകസ് 'ലദല്‍ ഹബീബ്‌ ' പ്രൗഢമായി .



കുറ്റിപ്പുറം : രാങ്ങാട്ടൂർ മർകസും , പ്രസ്ഥാന കൂട്ടായ്മയും സംയുക്തമായി രണ്ട് ദിവസങ്ങളായി സംഘടിപ്പിച്ച മീലാദ് പരിപാടികൾ പ്രൗഢമായി .തിബിയാൻ വിദ്യാർത്ഥികളുടെ പരിപാടികളോടെ തുടങ്ങിയ ആദ്യദിവസ പരിപാടികൾക്ക് സയ്യിദ് ഹുസ്സൈൻ ജമലുല്ലൈലി തങ്ങളുടെ പ്രാർത്ഥന സദസ്സോടെ സമാപിച്ചു . ഇന്നലെ നടന്ന ഗ്രാന്റ് മൗലീദ്‌ മഹല്ല് പ്രസിഡണ്ട് ഫക്രുദീൻ മുസ്‌ലിയാർ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി . വൈകീട്ട് നടന്ന മീലാദ് റാലിക്ക് നൂറുകണക്കിന് പ്രവാചക പ്രേമികൾ പങ്കെടുത്തു. സമാപന സദസ്സിന് മർകസ് മുദരിസ് അബ്ദുസ്സലാം അദനി അധ്യക്ഷത വഹിച്ചു . റാശിദ് അഹ്‌സനി തെന്നല മദ്ഹ് റസൂൽ പ്രഭാഷണം നടത്തി . മിസ്ഹബ് അദനി ,കാദർ , സമദ് , റസാഖ് , സൈനുൽ ആബിദ് , അലിമോൻ , മുജീബ് , ഹംസ തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു. അബ്ദുൽ ബാസിത്ത് ശാമിൽ ഇർഫാനി സ്വാഗതവും , ഹബീബ്‌ .പി .വി .നന്ദിയും പറഞ്ഞു .

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top