100 ഗ്രാം എം.ഡി.എം.എ.യുമായി 2 പേർ അറസ്റ്റിൽ

 


100 ഗ്രാം എം.ഡി.എം.എ.യുമായി 2 പേർ അറസ്റ്റിൽ


ബെംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി കാറിൽ കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേരെ ഡാൻസാഫ് (DANSAF) ടീം അറസ്റ്റ് ചെയ്തു.എളങ്കൂർ മണ്ണാത്തി കൈതകത്ത് സെയ്ഫുദ്ദീൻ (38), ചൂണ്ടത്തറ കൈപ്പിനി കലന്തികാട്ടിൽ റിയാസ് അലി (32).ഡാൻസാഫ് എസ്‌ഐ അർഷാദ് കാട്ടുമുണ്ടിന്റെ നേതൃത്വത്തിൽ, നിലമ്പൂർ ഡിവൈ.എസ്.പി. വി.കെ. രാജു, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബി എന്നിവരടങ്ങിയ സംഘമാണ് കാളികാവ് ആനമറി ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടിയത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top