മോങ്ങത്തെ ഗതാഗത കുരുക്കിന് പരിഹാരമെന്ത്
കോഴിക്കോട് പാലക്കാട് റൂട്ടിൽ മോങ്ങം അങ്ങാടിയിലെ ബ്ലോക്ക് കൊണ്ട് വലയുന്നു യാത്രക്കാർ
മലപ്പുറം: എത്ര നേരത്തെ പോയാലും മോങ്ങം അങ്ങാടിയിലെ ഗതാഗത കുരുക്ക് പതിവാണ്.ജില്ലയിലെ പ്രധാന പാതയയായ കോഴിക്കോട് പാലക്കാട് പാതയിലാണ് ഇതെന്നത് കൊണ്ടും ബ്ലോക്ക് യാത്രക്കാരെ വലക്കുന്നുണ്ട്.
കരിപ്പൂർ എയർപോർട്ട് മെഡിക്കൽ കോളേജ് യാത്രകാർ അത്യാസന നിലയിൽ രോഗികളുമായി പോവുന്ന ആംബുലൻസ് എല്ലാം ഈ ബ്ലോക്കിൽ പെടുന്നത് പതിവ് കാഴ്ചയാണ്.
ബസ്റ്റോപ്പുകൾ തമ്മിലുള്ള അകലക്കുറവും,മറ്റു ചെറു റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങളും എല്ലാം ബ്ലോക്ക് ഉണ്ടാവാൻ കാരണമാണ്.യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഇതിന് പരിഹാരമുണ്ടാവും എന്നാണ് വിശ്വാസം.
