കുറ്റിപ്പുറം ടൗണിന്റെ സമഗ്രവികസനം എത്രയും വേഗം നടപ്പിലാക്കുക .. LENSEFED (ലൈസൻസ്ഡ് എഞ്ചിനിയേഴ്‌സ് &സൂപ്പർവൈസ്സേസ് ഫെഡറേഷൻ )
ലെൻസ് ഫെഡ് കുറ്റിപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്‌ദുള്ളകുട്ടി , വൈസ് പ്രസിഡന്റ് റിജിത സലീജ് എന്നിവരെ ആദരിച്ചു, ചടങ്ങിൽ ജില്ലാ സമിഥി അംഗവും യൂണിറ്റ് കെയർ ടേക്കറുമായ അബ്ദുൽ നാസർ, യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ താളിക്കുന്നത്ത്, സെക്രട്ടറി ഉനൈസ് , ട്രഷറർ ജയചന്ദ്രൻ , വൈസ് പ്രസിഡന്റ് വാസു , ജോയിന്റ് സെക്രട്ടറി അനീഷ അഷ്‌റഫ് , അഷറഫലി എന്നിവർ പങ്കെടുത്തു. .....
കാലങ്ങളായി മുടങ്ങി കിടക്കുന്ന കുറ്റിപ്പുറത്തിന്റെ ടൗൺവികസനം യുദ്ധകാലഡിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന്നാവശ്യപെട്ട് യൂണിറ്റ് ഭാരവാഹികൾ പഞ്ചായത്ത് ഭരണസാമിതിക്ക് കത്തുനൽകി. ആവശ്യമെങ്കിൽ ടൗൺ വികസനത്തിനുവേണ്ട എല്ലാവിധ ടെക്നിക്കൽ സപ്പോർട്ട്കളും നൽകാൻതയ്യാറാണെന്ന് യൂണിറ്റ് ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പുനൽകി. ..
