ലക്കിടി:മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി വയനാട്ടിലേക്ക് ഒരുക്കിയ ഉല്ലാസ യാത്രയ്ക്ക് ലക്കിടിയിൽ സ്വീകരണം നൽകി.
വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും നേതാക്കളും സംബന്ധിച്ചു.
മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി മറുപടി പ്രസംഗം നടത്തി.
80 ബസ്സുകളിലായി 3000 വയോജനങ്ങൾ വയനാട് സന്ദർശിച്ചു. ശ്രദ്ധേയമായ പരിപാടിക്ക് വൻ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളടക്കം നൽകിയത്.
