എടയൂർ സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


 


•എടയൂർ , ഇരിമ്പിളിയം പഞ്ചായത്തിലും വളഞ്ചേരി നഗരസഭയിലും ഗുണം ലഭിക്കും


കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എടയൂർ  സമഗ്ര കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കിഫ്ബി, ജൽ ജീവൻ മിഷൻ ഫണ്ട് എന്നിവയിൽ നിന്നുള്ള 120.76 ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. എടയൂർ ഗ്രാമ പഞ്ചായത്തിൽ പൂർണമായി

കുടിവെള്ളം എത്തിക്കാനും  ഇരിമ്പിളിയം പഞ്ചായത്ത്, വളാഞ്ചേരി നഗരസഭ എന്നിവിടങ്ങളിലേക്കുള്ള നിലവിലെ പദ്ധതി അഭിവൃദ്ധിപ്പെടുത്താനും പദ്ധതി സഹായിക്കും. 10791 കുടുംബങ്ങൾക്ക് പുതുതായി പദ്ധതി വഴി കണക്‌ഷൻ ലഭിച്ചിട്ടുണ്ട്.  ഇതോടൊപ്പം  നിലവിലെ കണക്‌ഷൻ ഉൾപെടെ ആകെ 17,000  വീടുകൾക്ക് പദ്ധതി സഹായകമായിട്ടുണ്ട്. 


എടയൂർ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ 

ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു.   കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹിം, എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി വേലായുധൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ ചിറ്റകത്ത്, എടയൂർ ഗ്രാമപഞ്ചായത്ത്, മുൻ പ്രസിഡൻ്റ് കെ കെ രാജീവ്, വാർഡ് അംഗം കെ പി വിശ്വനാഥൻ, ജല അതോറിറ്റി ഉത്തര മേഖല ചീഫ് എഞ്ചിനീയർ പി എസ് പ്രദീപ്, മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ് സത്യ വിത്സൺ, വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top