മലപ്പുറത്ത് ഇന്ന് നേതാക്കളുടെ പൂരം മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ്,കാന്തപുരം,മന്ത്രിമാർ ജില്ലയിൽ


മലപ്പുറം : ശനിയാഴ്ച ജില്ലയിൽ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും മത നേതാക്കളുടെയും മുന്നണികളുടെ യാത്ര കളുടെയും അപൂവർമായ രാഷ്ട്രീയപ്പൂരം. മുഖ്യമന്ത്രി മൂന്നു പരിപാടികളിൽ പങ്കെടു ക്കുമ്പോൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വേങ്ങരമുതൽ എടപ്പാൾവരെ പുതുയുഗ യാത്രയുമായുണ്ട്. സി.പി. എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വികസനമുന്നേറ്റജാഥ ശനിയാഴ്ചയും ജില്ലയിലുണ്ട്.


രാവിലെ 10-ന് പെരിന്തൽമണ്ണ ഇ.എം. എസ്. ആശുപത്രിയുടെ രജതജൂബിലി കെട്ടിടസമുച്ചയം ഉദ്ഘാടനം, 11-ന് മലപ്പുറം ടൗൺഹാളിൽ കെ.ടി. ജലീലിൻ്റെ 'സോ ഷ്യലിസ്റ്റായ മുഹമ്മദ് നബി' പുസ്തകപ്ര കാശനം, 12-ന് മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമപുരസ്സാ രദാനം എന്നീ പരിപാടികളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും 

മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മൂന്നു മന്ത്രിമാർ, കാന്തപുരം...

ആരോഗ്യമന്ത്രി വീണാ ജോർജ് നിലമ്പൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക ളിലെ പരിപാടികളിൽ പങ്കെടുക്കും. മന്ത്രി വി.എൻ. വാസവനും വി. അബ്ദുറഹ്‌മാനും ഈ പരിപാടികളിലുണ്ട്.

എം.പി.യായ പി.പി. സുനീർ, എം .എൽ.എ.മാരായ പി. അബ്ദുൾഹമീദ്, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പി. നന്ദകുമാർ എന്നിവരും പെരിന്തൽ മണ്ണയിലെ പരിപാടിയിൽ പങ്കെടുക്കും.

എം.വി. ഗോവിന്ദൻ നയിക്കുന്ന വികസ നമുന്നേറ്റജാഥ ശനിയാഴ്ച തവനൂർ, എടപ്ലാൾ മേഖലകളിലാണുള്ളത്.

വേങ്ങര. തിരൂരങ്ങാടി, പടിക്കൽ,താനൂർ, തിരൂർ, എടപ്പാൾ എന്നിവിടങ്ങ ളിൽ വി.ഡി. സതീശന്റെ പുതുയുഗയാത്രാ പര്യടനം നടത്തും.


കോട്ടയ്ക്കൽ പുത്തൂർ പാടത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക വിളംബരസമ്മേളനത്തിൽ ജന റൽ സെക്രട്ടറി കാന്തപുരം എ.പി. അബൂ ബക്കർ മുസ്‌ലിയാർ പങ്കെടുക്കും. പ്രസി ഡൻ്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, അലി ബാഫഖി തങ്ങൾ, പൊന്മള അബ്ദുൾഖാ ദർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് തുട ങ്ങിയ സമസ്തയുടെ നേതാക്കളെല്ലാം പൂത്തൂരിലുണ്ട്.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top